മാലിന്യം നിക്ഷേപിക്കാനെത്തിയ ടിപ്പര്‍ ലോറി നാട്ടുകാര്‍ പിടികൂടി.

മൂവാറ്റുപുഴ : മാലിന്യം നിക്ഷേപിക്കാനെത്തിയ ടിപ്പര്‍ ലോറി നാട്ടുകാര്‍ പിടികൂടി. പായിപ്ര കിഴക്കനേട് ഹരിജന്‍ കോളനിയിലേയ്ക്കുള്ള വഴിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ടിപ്പര്‍ ലോറി പിടികൂടിയത്. ഐരാപുരത്ത് നിന്ന് മാലിന്യവുമായെത്തിയ ടിപ്പര്‍ ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വാഹനം പിടികൂടിയതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പഞ്ചായത്തംഗം പി.എസ്. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഫോട്ടോ ……………….
പായിപ്ര മാലിന്യം തള്ളാനാത്തെത്തിയ ടിപ്പര്‍ ലോറി നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുന്നു.

Back to top button
error: Content is protected !!