സോഡ അസോസിയേഷന്‍ പൊതുയോഗവും സ്വീകരണവും നല്‍കി.

മൂവാറ്റുപുഴ: സോഡ സോഫ്റ്റ് ഡ്രിംഗ്‌സ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍(എസ്.എസ്.പി.എ)എറണാകുളം ജില്ലാ പൊതുയോഗവും കരാട്ടെയില്‍ ഡോക്ടറേറ്റ് നേടിയ അസോസിയേഷന്‍ അംഗവും ബ്ലൂ ഡ്രോപ്‌സ് സോഡ നിര്‍മ്മാതവുമായ കെ.പി.ഏലിയാസ് വളയന്‍ചിറങ്ങരയ്ക്ക് സ്വീകരണവും നല്‍കി. യോഗത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നിഷാദ് കുഞ്ചാട്ടുകര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലോഹിതാക്ഷന്‍ പിറവം മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ഷിജുകുമാര്‍ പെരുമ്പാവൂര്‍ സ്വാഗതം പറഞ്ഞു. കബീര്‍ വളയന്‍ചിറങ്ങര, ഫൈസല്‍ പട്ടിമറ്റം, ഹംസ കോതമംഗലം, രമേശ് അങ്കമാലി, ഷമീര്‍ മൂവാറ്റുപുഴ, രാജേഷ് മൂവാറ്റുപുഴ, ഹനീഫ കോതമംഗലം എന്നിവര്‍ സംസാരിച്ചു.
ചിത്രം-ജില്ലാ സോഡ സോഫ്റ്റ് ഡ്രിംഗ്‌സ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കരാട്ടെയില്‍ ഡോക്ടറേറ്റ് നേടിയ അസോസിയേഷന്‍ അംഗം കെ.പി.ഏലിയാസ് വളയന്‍ചിറങ്ങരയ്ക്ക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലോഹിതാക്ഷന്‍ പിറവം ഉപഹാരം നല്‍കുന്നു….