അന്വേഷണച്ചുമതല കൂത്താട്ടുകുളം സിഐയ്ക്കു കൈമാറി

വാഴക്കുളം: സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണ ചുമതല കൂത്താട്ടുകുളം സിഐ കെ.ആര്. മോഹന്‍ദാസിന് കൈമാറി. വാഴക്കുളം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മഞ്ചേഷിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് കൈമാറിയത്. ഇയാളുടെ അനുജനും രണ്ട് ജീവനക്കാരും സംഭവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാണ്. സ്ഫോടനം നടത്തിയ പുരയിടത്തിന്റെ ഉടമക്കും സ്ഫോടക വസ്തുക്കള്‍ എത്തിച്ചു നല്‍കിയവര്‍ക്കുമെതിരേ കേസെടുക്കുമെന്നാണ് സൂചന. പോലീസിനെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നെത്തിയ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകു.