വൈഗരി 2020 , ഈസ്റ്റ് മാറാടി സ്കൂൾ വാർഷികവും യാത്രയയ്പ്പ് സമ്മേളനവും

ഈസ്റ്റ് മാറാടി സർക്കാർ വി എച്ച്.എസ് സ്കൂൾ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് ശോഭന ടീച്ചർക്കുള്ള യാത്രയപ്പ് സമ്മേളനവും, സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ജേതാവും ഈസ്റ്റ് മാറാടി സ്കൂൾ മുൻ പ്രിൻസിപ്പളുമായ ഫാത്തിമ റഹീമിനും അടൂർ ഭാസി കൾച്ചറൽ ഫോറത്തിന്റെ കർമ്മ രത്ന അവാർഡ് ജേതാവ് സമീർ സിദ്ദീഖിയ്ക്കും സ്കൂൾ പരീക്ഷകളിലും, കലാ കായിക മേളകളിലും മികച്ച വിജയം നേടിയവർക്കുള്ള പ്രൊഫിഷ്യൻസി അവാർഡ് വിതരണവും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് പി.റ്റി അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യക്കോസ് സ്കൂൾ വാർഷികാഘോഷങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ മുഖ്യ അതിഥിയായിരുന്നു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി ബേബി, പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ, വൈസ് പ്രസിഡന്റ് കെ.യു ബേബി, ഗ്രാമപഞ്ചായത്തംഗങ്ങളായ മുരളിശശി, ബാബു തട്ടാർക്കുന്നേൽ, സ്കൂൾ പ്രഥമ അധ്യാപകൻ കെ.സജികുമാർ, പ്രിൻസിപ്പാൾ റോണിമാത്യു, റനിതഗോവിന്ദ്, റ്റി.വി അവിരാച്ചൻ, സിനിജ സനൽ,കെ.വൈ മനോജ്, സാബുജോൺ, ലീലാകുര്യൻ, കെ.എസ് ബിജോയി, വിനോദ് ഇ ആർ, രതീഷ് വിജയൻ, ഹണിവർഗീസ്, ഗിരിജ എം.പി, ഷീബ എം.ഐ, പൗലോസ് റ്റി, ശ്രീകല ജി, ഗ്രേസി, മീഖൾസൂസൺബേബി, നന്ദന ബിനോയി തുടങ്ങിയവർ സംസാരിച്ചു.

