ആരക്കുഴ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ആരക്കുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍മാണം സ്തംഭിച്ചിരിക്കുന്ന റോഡുകളുടെ നിര്‍മാണ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ബേബി വട്ടക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
റോയി മാതേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ടോം കുര്യാച്ചന്, എന്‍.ജെ. ജോര്‍ജ്, എമ്മാനുവല്‍ മാതേയ്ക്കല്‍, റോയി മുത്തനാട്ട്, എം.മാത്തപ്പന്, നിമ്മി പോളച്ചന്, ജോസ് മാളിയേക്കല്‍, ബാബു പീറ്റര്‍, ജോണ്സന് അടപ്പൂര്, മാനുവല്‍ തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.