നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ വായ്പാ വിതരണോദ്ഘാടനം നടത്തി.

വാഴക്കുളം: സഹകരണ ബാങ്ക് 751 ൻ്റെ ആഭിമുഖ്യത്തിലുള്ള മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ വായ്പാ വിതരണോദ്ഘാടനം നടത്തി. മഞ്ഞള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ നന്ദനം കുടുംബശ്രീ യൂണിറ്റിന് ചെക്കു നൽകി ബാങ്ക് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി സുതാര്യമായി സാമ്പത്തിക വർഷം പൂർത്തിയാക്കുകയാണെങ്കിൽ കൂടുതൽ തുക കൂടുതൽ യൂണിറ്റുകൾക്ക് നൽകുമെന്നും പ്രസിഡൻറ് പറഞ്ഞു. യൂണിറ്റുകളിൽ നിന്ന് പുനർ വായ്പ വാങ്ങുന്നവർ സമയബന്ധിതമായി തിരിച്ചടവ് നടത്തിയാൽ കുടുംബശ്രീയൂണിറ്റുകൾക്ക് ഒരു ലക്ഷം രൂപയോളം പ്രവർത്തന ലാഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ:വാഴക്കുളം സഹകരണ ബാങ്ക് 751 ൻ്റെ ആഭിമുഖ്യത്തിലുള്ള മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക്പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ നിർവഹിക്കുന്നു.