കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ പൂർവ്വ അധ്യാപക – വിദ്യാർത്ഥി സ്നേഹ സംഗമം വേറിട്ടതായി..

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സ്നേഹസംഗമം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ .വിന്നി വർഗീസ് ഉത്ഘാടനം ചെയ്തു. അലുമിനി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.കെ. എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ സ്നേഹ സംഗമത്തിൽ പത്മശ്രീ ഡോ. പി. ഐ. ജോൺ, പ്രശസ്ത എഴുത്തുകാരൻ പ്രൊഫ.ഓ. എം. മാത്യു എന്നിവരെ ആദരിച്ചു. അലുമിനി അസോസിയേഷൻ സെക്രട്ടറി ശ്രീ ബാബു ഏലിയാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ മോഹനചന്ദ്രൻ കൃതജ്ഞതയും പറഞ്ഞു. പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് ശേഷം നടന്ന കലാവിരുന്നിൽ പൂർവ്വവിദ്യാർത്ഥികളായ റിട്ട.ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണപ്രസാദ്, ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ജോബ്. പൊ റ്റാസ്, പി. ജെ. ആന്റണി എന്നിവരുടെ സംഗീതവും, ടി. എം. തങ്കമ്മ ആലപിച്ച സ്വന്തം കവിതയും, കോളേജിലെ പ്രധാന സംഭവങ്ങൾകോർത്തിണക്കി തമാശ രൂപത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമും ശ്രദ്ധേയമായി. കലാവിരുന്നിനു ശ്രീമതി. ശാരി സദാശിവൻ, ശ്രീമതി. ആശ ലില്ലി തോമസ്, ഡോ. വിജി.കെ. രാമകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി.