വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് ശുചീകരിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ …

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ കുര്യന്‍മലയില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസും പരിസരവും ശുചീകരിച്ച് എഐവൈഎഫ് കുര്യമല യൂണിറ്റ്. കുര്യന്‍മലയില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസില്‍ നിന്നുമാണ് കുര്യന്‍മല, വെള്ളാട്കാവ്, തീക്കൊള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കുടിവെള്ളമെത്തികുന്നത്. പമ്പ് ഹൗസും പരിസരവും വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്തതിനാല്‍ കാട് കയറിയ നിലയിലായിരുന്നു. പമ്പ് ഹൗസ് കെട്ടിടത്തിന്റെ പെയിന്റെല്ലാം പോയി വൃത്തിഹീനമായ നിലയിലായിരുന്നു. പമ്പ് ഹൗസ് പരിസരം ശുചീകരിക്കുകയും പെയിന്റ് അടിച്ച് മനോഹരമാക്കുകയും ചെയ്തു.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എഐവൈഎഫ് മുവാറ്റുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് സി.എന്‍.ഷാനവാസ് നിര്‍വ്വഹിച്ചു. മത്തായി വര്‍ഗീസ്, അനി ബാബു, റ്റി.ബി. മാഹിന്‍, വിനു രാജ്യ, പി.ആര്‍.മിഥുന്‍, എ.ആര്‍.പ്രവീണ്‍, അഖില്‍ മത്തായി, സെബിന്‍ സാജു, അലന്‍ റോയി, സുധീര്‍ എസ് , അജിംസ്, നൈസാബ്, ഷാഹുല്‍, വിഷ്ണു രാജു, അച്ചുതന്‍, വിനോദ് രാജു, എന്നിവര്‍ നേതൃത്വം നല്‍കി.
ചിത്രം- ശുചീകരിച്ച് പെയിന്റിംഗ് ചെയ്ത കുര്യന്‍മല പമ്പ് ഹൗസിന് മുന്നില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍