ഡല്‍ഹി കൂട്ടകൊലയ്‌ക്കെതിരെ അദ്ധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി പ്രതിഷേധ സായാഹ്നം

മൂവാറ്റുപുഴ: വംശഹത്യയ്‌ക്കെതിരെ, ഡല്‍ഹി കൂട്ടകൊലയ്‌ക്കെതിരെയും അദ്ധ്യാപക സര്‍വ്വീസ് സംഘടന സമരസമിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പ്രതിഷേധ സായാഹ്നം സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില് മേഖല പ്രസിഡന്റ് അരുണ്‍ പരുത്തപ്പറ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.എ.സനീര്‍, ജോയിന്റ് കൗണ്‌സില്‍ ജില്ലാ കമ്മിറ്റി അംഗം വി.എം.സുഭാഷ്, സി.പി.ഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി വി.കെ.മണി എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ട്രഷറര്‍ കെ.കെ.ശ്രീജേഷ് സ്വാഗതവും മേഖല സെക്രട്ടറി അനൂപ് കുമാര്‍ എം.എസ് നന്ദിയും പറഞ്ഞു.

ചിത്രം-ഡല്‍ഹി കൂട്ടകൊലയ്‌ക്കെതിരെ അദ്ധ്യാപക സര്‍വ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന പ്രതിഷേധ സായാഹ്നം സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു….കെ.കെ.ശ്രീജേഷ് ,വി.എം.സുഭാഷ്, കെ.എ.സനീര്‍ കെ.തങ്കപ്പന്‍, വി.കെ.മണി, അരുണ്‍ പരുത്തപ്പറ എന്നിവര്‍ സമീപം….  

Leave a Reply

Back to top button
error: Content is protected !!