ലോങ്ങ് മാർച്ച് ഇന്ന് മുവാറ്റുപുഴയിൽ

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി-യുടെ നേതൃത്വത്തിൽ ഇന്ന് മൂവാറ്റുപുഴയിൽ ലോംഗ് മാർച്ച് നടത്തും.ഉച്ചകഴിഞ്ഞ് മൂന്നിന് പേഴക്കാപ്പിള്ളിപ്പടിയിൽനിന്ന് ആരംഭിക്കുന്ന ദേശരക്ഷാ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫ്ളാഗ് ഓഫ് ചെയ്യും.റാലി കച്ചേരിത്താഴം വഴി ആനിക്കാട് സമാപിക്കുമ്പോൾ , പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് മുല്ലപ്പിളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ. ബാബു, രമ്യ ഹരിദാസ് എംപി, വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ തുടങ്ങിയവർ പ്രസംഗിക്കും.ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഡീൻ കുര്യാക്കോസ് നടത്തുന്ന ലോംഗ് മാർച്ചിന്റെ ഭാഗമായാണ് മൂവാറ്റുപുഴയിലും മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.