ത്രിദിന അന്തർദേശീയ സമ്മേളനം – സ്റ്റാം 20 – കോതമംഗലം എം. എ. കോളേജിൽ ആരംഭിച്ചു

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങൾ ഒരുമിച്ചു ചേർന്ന് നടത്തുന്ന സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് സ്റ്റാം 20 അന്തർദേശീയ സമ്മേളന ഉദ്ഘാടനം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ് നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. ഡെൻസിലി ജോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ജരുഗു നരസിംഹ മൂർത്തി, ഡയറക്ടർ, ഐ.ഐ.എസ്.ഇ.ആർ, തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. ഡോ. മഞ്ജു കുര്യൻ സ്വാഗതവും ശ്രീ. ഫ്രാൻസിസ് സേവ്യർ പി.എ നന്ദിയും രേഖപ്പെടുത്തി. ഡോ. സാബു തോമസ്, പ്രൊഫ. ഡോ. ജരുഗു നരസിംഹ മൂർത്തി, പ്രൊഫ. ജർഗൻ പിയോൻടെക്, ലെബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിമർ റിസർച്ച്, ജർമ്മനി, പ്രൊഫ. ഡോ. കുരുവിള ജോസഫ്, സീനിയർ പ്രൊഫ. ആൻഡ് ഡീൻ, ഐ.ഐ.എസ് .ടി, തിരുവനന്തപുരം, പ്രൊഫ. എസ്. സമ്പത്ത്, ഐ.ഐ.എസ്.സി. ബെംഗളൂരു, എന്നിവർ തുടർന്നുള്ള സെഷനുകളിൽ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഭാവിയിലെ സാങ്കേതിക വിദ്യകളിലെ വിവിധ ആപ്ലിക്കേഷനുകൾക്കായി നാനോ സ്കെയിലിൽ മെറ്റീരിയലുകൾ എഞ്ചിനീയറിംഗ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിവിധ സമീപനങ്ങൾ പ്രൊഫ. ഡോ. സാബു തോമസ് വിശദീകരിച്ചു.

ബൾക്ക് ഓർഗാനിക് വസ്തുക്കളുടെ സവിശേഷതകൾ നിർണ്ണയിക്കുന്നത് അവയുടെ ഘടക തന്മാത്രകളുടെ ഓർഗനൈസേഷൻ ആണെന്ന് പ്രൊഫ. ഡോ. ജരുഗു നരസിംഹ മൂർത്തി അവകാശപ്പെട്ടു .

നാനോ ടെക്നോളജിയുടെ ഏറ്റവും നല്ല സാമൂഹിക പ്രത്യാഘാതങ്ങളിലൊന്ന് നാനോമെഡിസിൻ മേഘലയിലാണെന്ന് പ്രൊഫ. കുരുവിള ജോസഫ് സമർത്ഥിച്ചു.

വിവിധ താൽ‌പ്പര്യങ്ങൾ‌ക്കായി കാര്യക്ഷമമായ ഇലക്ട്രോകാറ്റലിസ്റ്റുകളെ കണ്ടെത്തുന്നതിനായി തീവ്രമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രൊഫ. എസ്. സമ്പത്ത് അവകാശപ്പെട്ടു .

Leave a Reply

Back to top button
error: Content is protected !!