അപകടം
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വ്യാപാരസ്ഥാപനത്തിന്‍റെ തൂണ്‍ ഇടിച്ചു തകര്‍ത്തു.

മുവാറ്റുപുഴ : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വ്യാപാരസ്ഥാപനത്തിന്‍റെ തൂണ്‍ ഇടിച്ചു തകര്‍ത്തു. ഒരാള്‍ക്ക് പരിക്ക്. മുവാറ്റുപുഴ – പിറവം റോഡില്‍ മഞ്ചേരിപടിയില്‍ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. മണ്ണത്തൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴയില്‍ നിന്നും തിരികെ വീട്ടിലേയ്ക്കു പോകുന്നതിനിടയിലായിരുന്നു സംഭവം. പരിക്കേറ്റയാളെ മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.
ഫോട്ടോ ……………
മുവാറ്റുപുഴ പിറവം മഞ്ചേരിപടിയില്‍ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍.