നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
അസ്സീസി ബധിര വ്യാലയത്തിന്റെ 33-ാം വാര്‍ഷീകം 17ന്

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി അസ്സീസി ബധിര വിദ്യാലയത്തിന്റെ 33-ാം വാര്‍ഷീകവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും, തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന ചാരിതാര്‍ത്ഥ്യത്തോടെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഷാലി ജോസഫിന് യാത്രയയപ്പും ഈമാസം 17ന് നടക്കും. വൈകിട്ട് 3.30ന് അസ്സീസി കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ സൂസോ ഫ്രാന്‍സിസ് പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷീക ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കോതമംഗലം രൂപത വികാരി ജനറല്‍ റവ. മോണ്‍ ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ സിസ്റ്റര്‍ ജയ ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീവ ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്മിത മേരി സ്വാഗതവും, പി.ടി.എ പ്രസിഡന്റ് കെ.എം.അജു നന്ദിയും പറയും.