അപകടം
അമിതവേഗതയിലെത്തിയ ടോറസ് ലോറി പോസ്റ്റിലിടിച്ച് നിയന്ത്രണംവിട്ടു.

മൂവാറ്റുപുഴ:വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അമിത വേഗതയിലെത്തിയ ടോറസ് ലോറി പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ടു.ഇടിയുടെ ആഘാദത്തിൽ മുൻ ചക്രങ്ങൾ തെറിച്ചുപോയി.റോഡിൽ തിരക്കില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി .ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം.പെരുമ്പാവൂർ ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്നു ടോറസ് ലോറി വെള്ളൂർക്കുന്നം സിഗ്നലിന് സമീപത്ത് ദിശ സൂചിപ്പിക്കുന്ന ബോർഡിൽ തട്ടി നിയന്ത്രണം വിട്ടു.അപകടത്തിൽ വാഹനത്തിന്റെ ഓയിൽ ടാങ്കും,ഡീസൽ ടാങ്കും പൊട്ടി റോഡിൽ പടർന്നതോടെ ഗതാഗതം സ്തംഭിച്ചു.തുടർന്ന് മുവാറ്റുപുഴ അഗ്നിശമനസേന എത്തി റോഡ് വൃത്തിയാക്കി.പോലീസും,അഗ്നിശമനസേനയും ചേർന്ന് രണ്ട് ക്രയിനിന്റെ സഹായത്തോടെയാണ് ടോറസ് ലോറി പൊക്കിമാറ്റാനായത്.അപകടത്തിൽ ആർക്കും പരിക്കില്ല



