ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ വാളകത്ത് സ്വാഭിമാന്‍ റാലിയും ജനജാഗ്രത സദസ്സും നടന്നു.

മൂവാറ്റുപുഴ: ദേശീയ പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച് ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയിലെ വാളകത്തും  കോതമംഗലത്തും സ്വാഭിമാന്‍ റാലിയും ജനജാഗ്രത സദസ്സും നടന്നു.
സ്വാതന്ത്ര്യത്തിന്‌ശേഷമുള്ള വിഭജനത്തില്‍ ഒരുജനതയോട് ചെയ്ത തെറ്റിനുള്ള പ്രാശ്ചിത്തമാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.  വാളകത്ത് നടന്ന ജനജാഗ്രത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാഗരണ സമിതി പ്രസിഡന്റ് പി.കെ. രാജന്‍ അദ്ധ്യക്ഷനായി.  സമിതി നേതാക്കളായ എ.എസ്. വിജുമോന്‍, ബിജീഷ് ശ്രീധര്‍, എ.വി. അനീഷ്, ജി.പി. സതീഷ്‌കുമാര്‍, വാളകം പഞ്ചായത്തംഗം സീമ അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി അമ്പലംപടി കവലയില്‍നിന്ന് ആരംഭിച്ച സ്വാഭിമാന്‍ റാലിയില്‍ സ്ത്രീകളടക്കം നൂറ്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ഫോട്ടോ – ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയിലെ വാളകത്ത് നടന്ന ജനജാഗ്രത സദസ്സില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍.വി. ബാബു  സംസാരിക്കുന്നു

Leave a Reply

Back to top button
error: Content is protected !!