നാട്ടിന്‍പുറം ലൈവ്പായിപ്ര
പായിപ്ര മില്ലുംപടി-നിരപ്പ് റോഡിന്റെ നവീകരണത്തിന് തുടക്കമായി.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പായിപ്ര മില്ലുംപടി-നിരപ്പ് റോഡിലെ ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 15-ലക്ഷം രൂപ മുതല്‍ മുടക്കി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ എം.പി.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.എം.നൗഫല്‍, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സക്കീര്‍ ഹുസൈന്‍, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഷാന്‍ പ്ലാക്കുടി, പി.എസ്.മജീദ്, പി.എ.ഇബ്രാഹിം, പി.ഇ.അഷറഫ്, ജമാല്‍, ബഷീര്‍ എന്നിവര്‍ സംമ്പന്ധിച്ചു.
ചിത്രം-പായിപ്ര മില്ലുംപടി-നിരപ്പ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിക്കുന്നു….