എൽദോ എബ്രഹാം എം എൽ എ വിവാഹിതനായി..

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എ വിവാഹിതനായി. തൃക്കളത്തൂര്‍ മേപ്പുറത്ത് എബ്രാഹാമിന്റെയും ഏലിയാമ്മയുടേയും മകന്‍
എല്‍ദോ എബ്രാഹാം എം എല്‍ എ യും കല്ലൂര്‍ക്കാട് മണ്ണാംപറമ്പില്‍ അഗസ്റ്റിന്റെയും മേരിയുടേയും മകള്‍ ഡോ.ആഗി മേരി അഗസ്റ്റിനും വിവാഹിതരായി. കുന്നക്കുരുടി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയിലായിരുന്നു വിവാഹം. മെത്രാപ്പോലീത്തമാരായ എബ്രാഹാം മാര്‍ സേവേറിയോസ് മാത്യൂസ് മാര്‍ അപ്രേം,കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം
വൈകിട്ട് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ആശംസാ ചടങ്ങും വിവാഹ സല്‍ക്കാരവും.വിവാഹത്തില്‍ പങ്കെടുത്ത് വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിയ്ക്കാന്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ ,എം എം മണി, പി തിലോത്തമന്‍ ,വി എസ് സുനില്‍കുമാര്‍, റ്റി പി രാമകൃഷ്ണന്‍, ഇ ചന്ദ്രശേഖരന്‍, ചീഫ് വിപ് കെ രാജന്‍, എസ്.എന്‍.ഡി.പി.യോഗം സെക്രട്ടറി വെള്ളാപിള്ളി നടേഷന്‍, ഡീന്‍ കുര്യാക്കോസ് എം പി, എ എം ആരിഫ് എം പി, ബെന്നി ബഹനാന്‍ എം പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ കെ.ഇ.ഇസ്മയില്‍, സത്യന്‍ മോകേരി, സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, ചലചിത്ര സംവിധായകന്‍ വിനയന്‍, പിന്നണിഗായകന്‍ കെ.ജി.മര്‍ക്കോസ്, ചലചിത്രതാരം ബൈജു കൊട്ടാരക്കര, ജസ്റ്റീസ് കമാൽ പാഷ, എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്, എം പിമാര്‍, എം എല്‍ എ മാര്‍ ,ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പത്ര ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍, കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, മതമേലധ്യക്ഷന്മാര്‍, ബന്ധുക്കള്‍, നാട്ടുകാര്‍ സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ചിത്രം-എല്‍ദോ എബ്രാഹാം എം എല്‍ എ യും വധു ഡോ. ആഗി മേരി അഗസ്റ്റിന്‍

