ഒ.പി. പോളിന്റെ നിര്യാണത്തിൽ പൗരാവലിയുടെ നേത്യത്വത്തിൽ അനുശോചിച്ചു.

കോതമംഗലം : മുനിസിപ്പൽ മുൻ വൈസ് ചെയർമാനും കേരള കോൺഗ്രസ് നേതാവുമായിരുന്ന
ഒ.പി. പോളിന്റെ നിര്യാണത്തിൽ പൗരാവലിയുടെ നേത്യത്വത്തിൽ പൗരാവലിയുടെ നേത്യത്വത്തിൽ അനുശോചന സമ്മേളനം നടത്തി. കോതമംഗലം ചെറുപളളിത്താഴത്ത്
ചേർന്ന അനുശോചന യോഗം മുൻ എം പി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ടി.യു. കുരുവിള അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ ജോണി നെല്ലൂർ, എ.ടി.
പൗലോസ്, എം.കെ. രാമചന്ദ്രൻ, ആർ.അനിൽകുമാർ, എ.ജി. ജോർജ്, ബാബു പോൾ,ഡോ. ലിസി ജോസ്,
റഷീദ സലീം, മാത്യു ജോസഫ്, മനോജ് ഇഞ്ചൂർ, ആന്റണി പാലക്കുഴി, എൻ.സി.
ചെറിയാൻ, തുടങ്ങിയവർ പ്രസംഗിച്ചു.22 വർഷത്തിലേറെ മുനിസിപ്പൽ
കൗൺസിലർ ആയിരുന്ന ഒ.പി. പോളിന്റെ മൃതദേഹം ഇന്നലെ രാവിലെ ഒരു മണിക്കൂറോളം നഗരസഭാ
കാര്യാലയത്തിൽ പൊതുദർശനത്തിനു വച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തിഡ്രലിലായിരുന്നു സംസ്കാരം.മുനിസിപ്പൽ ഓഫിസിലും, വസതിയിലും,സെന്റ് ജോർജ് കത്തീഡ്രലിലും എത്തി ഒട്ടേറെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു.