പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ നടത്തിയ പ്രതിക്ഷേധ പരിപാടികളിൽ പ്രതിക്ഷേധമിരമ്പി

മൂവാറ്റുപുഴ :പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ നടത്തിയ പ്രതിക്ഷേധ പരിപാടികളിൽ പ്രതിക്ഷേധമിരമ്പി.ചൊവ്വാഴ്ച മൂവാറ്റുപുഴയിൽ വൻ പ്രതിക്ഷേധ പരിപാടികളാണ് നടന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്.ഐ.ഒ ഏരിയ സമിതി സംഘടിപ്പിച്ച ആസാദി സ്ക്വയർ രാപകൽ സമരത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
നെഹൃ പാർക്കിൽ തയ്യാറാക്കിയ വേദിയിൽരാവിലെ 9 മുതൽ വൈകിട്ട് 9 വരെയാണ് പ്രതിഷേധ സംഗമം നടന്നത്.രാവിലെ  എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഭിന്നിപ്പിച്ചു നിറുത്തി അധികാരം നിലനിറുത്തുന്നതിനാണ് കേന്ദ്ര സർക്കാർ ഇത്തരം ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് പി.എ.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സി. കെ.എം.നഹിം,
മുഖ്യ പ്രഭാഷണം നടത്തി.ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി –
കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി ,മഹല്ല് ഏകോപന സമിതി ജനറൽ കൺവീനർ കെ.എം.അബ്ദുൽ മജീത് ,സിറ്റിസൺ ഡയസ് ചെയർമാൻപി.എസ് .എ.ലത്തീഫ്,മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്.അജ്മൽ, കെ.എൻ.എം പ്രതിനിധി പി.എസ്.റഷീദ്,
നൗഫൽ കൗസരി , കരീം മുളവൂർ, വിജി പ്രഭാകരൻ ,നസീർ അലിയാർ, താരിഖ് മൈതീൻ തുടങ്ങിയവർ സംസാരിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനം മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ഉദ്ഘാടനം ചെയ്തു.റാസിക്ക് റഹീം, മുൻ എം.എൽ.എമാരായ ജോണി നെല്ലൂർ ,ബാബു പോൾ, ഫാ.ജോർജ് മാന്തോട്ടം,
കോളമിസ്റ്റ് പി.ബി.ജിജീഷ്, സുമിത് സമോസ് ,കെ.എ.ഇസ്ഹാഹാഖ് ‘പി.എ.അബ്ദുൽ റസാഖ്തുടങ്ങിയവർ സംസാരിച്ചു.

ചിത്രം. ചടങ്ങിൽഎൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ 
എൻ.ആർ.സി, സി.ഐ.എ ബില്ലുകൾ കീറി പ്രതിക്ഷേധിക്കുന്നു.
ഫയൽ നെയിം . SIO ,

Leave a Reply

Back to top button
error: Content is protected !!