മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

മൂവാറ്റുപുഴ: മനുഷ്യർക്ക് അതിരുകൾ തീർക്കാതെ , മാനുഷികത യുടെ സ്വയം തണൽ മരങ്ങളാകാൻ ശ്രമിക്കണമെന്ന്് ജമാഅത്തെ ഇസ്ലാമി സംസ്ഥാന
അസി.അമീർപി. മുജീബ് റഹ്‌മാൻ പറഞ്ഞു.മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സൗഭാഗ്യങ്ങൾ മനുഷ്യർക്ക് അനുഗ്രഹമായി നൽകിയിരിക്കുന്നത് പരസ്പരം പങ്കുവക്കുവാനാണ് .. നാം മഹാപ്രളയകാലത്തു ജാതി വർണ്ണ ങ്ങൾക്കതീതമായി പലതും പരസ്പരം പങ്കുവെച്ചായിരുന്നു ദുരന്തത്തെ അതിജീവിച്ചത് , എന്നാൽ വർത്തമാന സാഹചര്യങ്ങൾ ആശങ്കയുളവാക്കുന്നു , സ്വയം വെയിലേറ്റു മറ്റുള്ളവർക്ക് തണലേകുമ്പോഴാണ് ജീവിതം സാർത്ഥകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.തണൽ ജില്ലാ ചെയർമാൻ അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു .എൽദോ എബ്രഹാം എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു.എം80 മൂസയിലൂടെ ശ്രദ്ദേേയനായ ഹാസ്യനടൻ വിനോദ് കോവൂർ മുഖ്യാ അതിഥിയായി.
മുൻ എം.എൽ.എ.ജോസഫ് വാഴക്കൻമെഡിക്കല്‍ എക്യുപ്‌മെന്റ് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഫണ്ട് സ്വീകരണവും, പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ.ഏലിയാസ് മെഡിസിൻ കിറ്റ് വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ബി.ഇബ്രാഹീം,മുഹമ്മദ് ഉമര്‍,ഡോ.ഹുസൈന്‍ സേട്ട്, കെ.കെ.ബഷീര്‍ ,മുഹമ്മദ് അസ്ലം, പായിപ്ര കൃഷ്ണൻ,ആര്‍.സുകുമാരന്‍, കെ.കെ.ശ്രീകാന്ത്,നസീര്‍ അലിയാര്‍,പി.എം.അബൂബക്കര്‍,ഡോ.ജേക്കബ്,ഡോ.പി.എ.ഹസ്സന്, സെയ്ത് കുഞ്ഞ്പുതുശ്ശേരി,പി.എ.ബഷീര്‍,കെ.കെ.മുസ്തഫ ,സൈഫ് ബിൻ അസ്ലം ,മുഖ ലിസ് അലി എന്നിവർ സംസാരിച്ചു.നാസർ ഹമീദ് സ്വാഗതവും, കെ.കെ.ഉമ്മര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!