സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം നാളെ നടക്കും.

മൂവാറ്റുപുഴ : സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മാനേജര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. നവ്യമരിയ സിഎംസി, ലോക്കല്‍ മാനേജര്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെറസെല്ല സിഎംസി, സീനിയര്‍ അസിസ്റ്റന്‍റ് സിസ്റ്റര്‍ ജ്യോതിമരിയ സിഎംസി, പ്രധാനാധ്യാപിക സിസ്റ്റര്‍ ലിസ്മരിയ സിഎംസി, പിടിഎ പ്രസിഡന്‍റ് ജോളി പി. ജോര്‍ജ്, എംപിടിഎ പ്രസിഡന്‍റ് സവിത വി. രാജന്‍, ആമിന സലീം, ആരതി അനുത്തമന്‍ എന്നിവര്‍ പ്രസംഗിക്കും. വിശിഷ്ടാതിഥികളായി ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്തംഗം ഡോളി കുര്യാക്കോസ്, നഗരസഭാധ്യക്ഷ ഉഷ ശശിധരന്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പ്രമീള ഗിരീഷ്കുമാര്‍, നഗരസഭാംഗം സിന്ധു ഷൈജു, നിര്‍മ്മല എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ആന്‍റണി പുത്തന്‍കുളം, പൂര്‍വ്വവിദ്യാര്‍ഥിനി ഡോ. അമലു ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.