സ്പര്‍ശ് ഊര്‍ജ്ജിത കുഷ്ഠരോഗ ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി……

മൂവാറ്റുപുഴ: സ്പര്‍ശ് ഊര്‍ജ്ജിത കുഷ്ഠരോഗ ബോധവത്ക്കരണ ക്യാമ്പയിന് മൂവാറ്റുപുഴ ബ്ലോക്കില്‍ തുടക്കമായി. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് സുഭാഷ് കടക്കോട് ഉദ്ഘാടനം ചെയ്തു. പണ്ടപ്പിള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാബു പൊതൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി ജോളി, മെഡിക്കല്‍ ഓഫീസര്‍ ഡോ: ആന്‍സിലി ഐസക്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം കെ ഹസൈനാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ മാത്യു, പബ്ലിക് നേഴ്‌സ് സൂപ്പര്‍വൈസര്‍ ഓമന എന്നിവര്‍ സംസാരിച്ചു. കുഷ്ഠരോഗ ലക്ഷണങ്ങളുള്ളവരെയും രോഗികളെയും കണ്ടെത്തി ചികിത്സ നല്‍കുന്നതിനുള്ള ബോധവത്കരണ ക്യാമ്പയിനാണ് തുടക്കമായത്. ക്യാമ്പയിന്‍ ഫെബ്രുവരി 12 ന് സമാപിക്കും.
ചിത്രം-പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സ്പര്‍ശ് ഊര്‍ജ്ജിത കുഷ്ഠരോഗ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലുന്നു…….