രാമമംഗലം സ്റ്റെല്ല മേരീസ് കോളേജിൽ ക്യാമ്പസ് ഇന്റർവ്യൂ

രാമമംഗലം സ്റ്റെല്ലാ മേരീസ് കോളേജിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ജനുവരി 31-ന് രാവിലെ 10 മുതൽ കോളേജിൽ വച്ച് ക്യാമ്പസ്‌ പ്ലേസ്മെന്റ് നടത്തപ്പെടുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനിസിസ് ഗ്രൂപ്പ്‌ എന്ന കമ്പനിയിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ‘ജൂനിയർ എക്സിക്യൂട്ടീവ് – കസ്റ്റമർ സപ്പോർട്ട്’ എന്ന പോസ്റ്റിലേക്കാണ് ഒഴിവുകൾ ഉള്ളത്.പി എഫ് , ഈ എസ് ഐ തുടങ്ങിയ ആനുകൂല്യങ്ങളും യോഗ്യത അനുസരിച്ച് നല്ല ശബളപാക്കേജും കമ്പനി നൽകുന്നതാണ്. ബിരുദദാരികൾക്ക് (അവസാന വർഷ വിദ്യാർത്ഥികൾക്കും) ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ജനിസിസ് ഗ്രൂപ്പിന്റെ റിക്രൂട്ട്മെന്റ് ഡിപ്പാർട്മെന്റ് ആയിരിക്കും ഇന്റർവ്യൂ നടത്തുന്നത്.റജിസ്ട്രേഷൻ സൗജന്യം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കേറ്റും, ബയോഡേറ്റയും ഇന്റർവ്യൂന് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കോളേജ് ഓഫീസുമായി ബന്ധപെടുക. ഫോൺ :0485-2278220, 9746176109.

Leave a Reply

Back to top button
error: Content is protected !!