പൗരത്വ ബില്ലിനെതിരെ കലാ – പ്രതിഷേധ രാവ് ———————-

മൂവാറ്റുപുഴയിലെ കലാ സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ , പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രധിഷേധ രാവ് ഇന്ന് മുവാറ്റുപുഴ കച്ചേരിത്താഴത്തു വൈകിട്ട് 5 മണി മുതൽ അരങ്ങേറും , മുവാറ്റുപുഴ മേഖലയിലേ കലാ കാരന്മാരും , സാഹിത്യ സാംസ്കാരിക പ്രവർത്തകരും അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളോടെ തുടക്കം കുറിക്കുന്ന പ്രതിഷേധ രാവ് MLA എൽദോ എബ്രഹാം ഉൽഘാടനം ചെയ്യും , ദേശഭക്തി ഗാനങ്ങൾ , നാടൻ പാട്ടുകൾ , ചിത്ര രചന , ലഘു നാടകം തുടങ്ങിയ കാലിക പ്രസക്ത മായ അവതരണങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിപാടി ,മുനിസിപ്പൽ ഭാരവാഹികൾ , വിവിധ സാംസ്‌കാരിക – സാമൂഹ്യ നേതാക്കളും , ജനപ്രതിനിധി കളും പങ്കെടുക്കുമെന്ന് പ്രധിഷേധ രാവിന്റെ സംഘാട കരാ യ , എൽദോ വട്ടക്കാവിൽ, എൻ.കെ രാജൻ ബാബു, ഷനീർ സി അലിയാർ, റഫീക്ക് പൂക്കടശ്ശേരി, എ.കെ. പ്രസാദ്, ഉസ്മാൻ മൂവാറ്റുപുഴ, റിഷാദ് തോപ്പിൽക്കുടി, അഭിലാഷ് ആട്ടായം, നസീർ ആലിയാർ, അസ്സീസ്’ കുന്നപ്പിള്ളി, സതീശൻ മൂവാറ്റുപുഴ എന്നിവർ അറിയിച്ചു