പോത്താനിക്കാട് ഇരുട്ടുതോട് ജനകീയ പങ്കാളിത്തത്തോടെ പൂര്‍ണമായി ശുചീകരിച്ച് നീരൊഴുക്ക് പുന:സ്ഥാപിച്ചു.

പോത്താനിക്കാട്: പഞ്ചായത്ത് പത്താം വാര്‍ഡിലെ ഇരുട്ടുതോട് ജനകീയ പങ്കാളിത്തത്തോടെ പൂര്‍ണമായി ശുചീകരിച്ച് നീരൊഴുക്ക് പുന:സ്ഥാപിച്ചു. പോത്താനിക്കാട്- പൈങ്ങോട്ടൂര്‍ പഞ്ചായത്തതിര്‍ത്തികളിലൂടെ കടന്നുപോകുന്ന തോടിന്‍റെ കുളപ്പുറം കവല മുതല്‍ താഴേക്ക് 400 മീറ്ററോളം ഭാഗത്ത് ചെളിയും, മണ്ണും, പായലും നിറഞ്ഞ് ജലമൊഴുക്ക് പൂര്‍ണമായി സ്തംഭിച്ച നിലയിലായിരുന്നു. ഇതു മൂലം മഴ പെയ്താലുടന്‍ തോട് കരകവിഞ്ഞ് ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളിലെ കൃഷി പൂര്‍ണമായും വെള്ളം കയറി നശിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍, മഴക്കാലമെത്തും മുന്‍പേ നാട്ടുകാര്‍ സഹകരിച്ച് മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ മണ്ണും, പായലും നീക്കം ചെയ്തതോടെയാണ് ജലമൊഴുക്ക് പൂര്‍ണമായി പുന:സ്ഥാപിക്കാനായത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജയ്സണ്‍ സി ചെറിയാന്‍, എല്‍ദോസ് പുത്തന്‍പുര, ഷാജി തോമസ്, നെല്‍സന്‍ ജോര്‍ജ്, പ്രമേഷ് മാത്യു, പോള്‍ വര്‍ഗീസ്, ജോബി ജോസഫ്, സജി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ കാപ്ക്ഷന്‍ : പോത്താനിക്കാട് ഇരുട്ടുതോട് ജനപങ്കാളിത്തത്തില്‍ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ ശുചീകരിക്കുന്നു.