മൂവാറ്റുപുഴ നഗരസഭയിലെ പി.എം.എ.വൈ. ലൈഫ് ഭവന പദ്ധതിയുടെ കുടുംബസംഗമവും അദാലത്തും ശ്രദ്ദേയമായി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിക്കുന്നവര്‍ക്കായി നടത്തിയ കുടുംബസംഗമവും, അദാലത്തും ശ്രദ്ദേയമായി. 216-ഓളം കുടുംബംങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ 20-ഓളം വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകീകരിച്ച് നടത്തിയ അദാലത്ത് സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറെ ഗുണകരമായി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണവും സേവനങ്ങളും ഗുണഭോക്താക്കള്‍ക്ക് ഒരുക്കിയിരുന്നു. സംഗമത്തിന്റെ ഉദ്ഘാടനം മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.സീതി, കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, പി.പി.നിഷ, ഷൈലജ അശോകന്‍, ജയകൃഷ്ണന്‍ നായര്‍, കെ.ജെ.സേവ്യാര്‍, പി.എസ്.വിജയകുമാര്‍, നഗരസഭ സെക്രട്ടറി കൃഷ്ണരാജ്.എന്‍.പി, വിന്‍സന്റ്, നെജില ഷാജി എന്നിവര്‍ സംസാരിച്ചു.

ചിത്രം-മൂവാറ്റുപുഴ നഗരസഭയിലെ പി.എം.എ.വൈ. ലൈഫ് ഭവന പദ്ധതിയുടെ കുടുംബസംഗമവും അദാലത്തും മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു……   

Leave a Reply

Back to top button
error: Content is protected !!