ഉന്നത പരീക്ഷകൾക്ക് പത്തനംതിട്ട ജില്ലാ കളക്ടറുടെ പരിശീലന ക്ലാസ്സു മൂവാറ്റുപുഴയിൽ


  കെ എ എസ്  അടക്കമുള്ള കേരളത്തിലെ ഉന്നത പരീക്ഷകളെ എങ്ങനെ സമീപിക്കണമെന്ന പരിശീലന പരിപാടിയുമായി  പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഐ എ എസ് -മൂവാറ്റുപുഴയിൽ.   ജനുവരി 26 ഞായർ ഉച്ചക്ക് ഒന്നു മുതൽ നാലുവരെ മുവാറ്റുപുഴ പാറായ് ഹോട്ടലിലാണ് അദ്ദേഹത്തിന്റെ  ക്ലാസും ഇന്ററാക്ടീവ് സെഷനും‌.  പരീക്ഷകളുടെ സിലബസും, തയ്യാർ എടുക്കേണ്ട രീതിയും അടക്കം,   വിദ്യാർഥികളുമായി നേരിട്ട്  സംവേദിച്ചുകൊണ്ടുള്ള  ഒരു സെക്ഷൻ ആണ്  ഐഎഎസ് ടോപ്പ് റാങ്കർമാരിൽ ഒരാളായ ഇദ്ദേഹം അവതരിപ്പിക്കുക – 
ഡോക്ടർ പി ബി – സലീം.  ഐഎഎസ്,  പിബി നൂഹ് ഐഎഎസ്,  എന്നീ ഐ എ എസ് സഹോദരങ്ങളുടെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്ന  മീരാസ് ഡിജിറ്റൽ ലൈബ്രറി ആൻഡ് യൂത്ത് ഡെവലപ്മെൻറ് സെൻറർ  ആണ്  എൻലിവന്റ്  ഐഎഎസ് അക്കാദമിയുടെയും നമ്മുടെ മൂവാറ്റുപുഴ യുടെയും സഹകരണത്തോടെ  പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് . ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്കും തൊഴിൽ രഹിതർക്കും സൗജന്യമായി മികച്ച ആധുനിക പഠന സാഹചര്യങ്ങൾ എത്തിക്കുന്ന രൂപീകരിച്ച  ഡെവലപ്മെൻറ് സെൻററിന്റെ ഭാഗമായാണ് ആണ് അദ്ദേഹത്തിൻറെ ക്ലാസ്സ് –  
മനുഷ്യ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഗ്രാമീണ വായനകളെ  പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നത പരിഷ പരീക്ഷകൾക്ക് കുട്ടികളെ തയ്യാറെടുപ്പിക്കുന്നതിനുമായി വിവിധങ്ങളായ പരിപാടികൾ വരും വർഷത്തിൽ ഉണ്ടാകുമെന്ന് ചെയർമാൻ ഡോക്ടർ പി ബി സലിം ഐ എ എസ് എ എസ് എസ് ഐ എ എസ് എ എസ് എസ് വൈസ് ചെയർമാൻ അസീസ് കുന്നപ്പള്ളി എന്നിവർ അറിയിച്ചു. കേരളവും ബംഗാളും മായുള്ള സാംസ്കാരിക സൗഹൃദത്തിൻറെ ഭാഗമായി  ബംഗാളിലേക്കുള്ള സാംസ്കാരിക പര്യടനവും വരും മാസങ്ങളിൽ തയ്യാറാക്കുന്നുണ്ട്. .ഉന്നത പരീക്ഷാ  പരിശീലന പരിപാടിയുമായി യുമായും   രജിസ്ട്രേഷനുമായും ബന്ധപ്പെട്ട  കൂടുതൽ വിവരങ്ങൾ , പ്രോഗ്രാം കോഡിനേറ്റർമാരായ എൽദോ ബാബു വട്ടക്കാവ് 98464 96768  സജൽ മുഹമ്മദ് – 98472 59555,   അനു ജോർജ് 94963 40021 എന്നിവരെ ബന്ധപ്പെട്ടാൽ  ലഭിക്കുന്നതാണ്.

Leave a Reply

Back to top button
error: Content is protected !!