ആസാദ് പബ്ലിക് ലൈബ്രറിയും, പേഴക്കാപ്പിള്ളി യുവജനകൂട്ടായ്മയും സംയുക്തമായി മിനി മാരത്തൺ സംഘടിപ്പിച്ചു.

ആസാദ് പബ്ലിക് ലൈബ്രറിയും, പേഴക്കാപ്പിള്ളി യുവജനകൂട്ടായ്മയും സംയുക്തമായി മിനി മാരത്തൺ സംഘടിപ്പിച്ചു.ജനുവരി 26-ന് രാവിലെ രാവിലെ 6 30 ന് ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാവിലെ 8-ന് ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടമറ്റം പതാക ഉയർത്തി.അൻഷാജ് തെനാലിൽ സ്വാഗതവും,പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ ഏലിയാസ് ഉദ്ഘാടനവും,ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ സമ്മാനദാനവും നിർവഹിച്ചു .കോതമംഗലം സ്വദേശികളായ ഷെറിൻ ജോസ്, ആനന്ദകൃഷ്ണൻ, അശ്വിൻ ആൻറണി എന്നിവർ ഇവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.വനിതകൾക്കായുള്ള ക്യാഷ് അവാർഡും ട്രോഫിയും ആശ കരസ്ഥമാക്കി.70 വയസ്സുള്ള സി പി മുഹമ്മദ് ഏറ്റവും പ്രായംകൂടിയ വ്യക്തിക്കുള്ള സമ്മാനം നേടി.ആശംസകൾ അർപ്പിച്ചുകൊണ്ട് ലൈബ്രറി സെക്രട്ടറി ടി ആർ ഷാജു, സി പി എം ലോക്കൽ സെക്രട്ടറി ആർ സുകുമാരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം ബി ഇബ്രാഹിം,പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എച്ച് ഷെഫീഖ്, സി പി റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.