നിർമല എച്ച്എസ്എസിൽ വിസ്മയ കാഴ്ചകളുമായി ഐഎസ്ആർഒ പ്രദർശനം -സ്പേയ്സ് ഓൺ വീൽസ്

മൂവാറ്റുപുഴ: ബഹിരാകാശത്തെ വിസ്മയ കാഴ്ചകളൊരുക്കി നിർമല ഹയർ സെക്കൻഡറി സകൂളിൽ ഐഎസ്ആർഒ പ്രദർശനം നടത്തി.വിക്രം സാരാഭായി സിപേയ്സ് ഓർഗനൈസേഷൻ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്. സ്പേയ്സ് ഓൺ വീൽസ് എന്ന പേരിൽ   നടന്ന .പ്രദർശനത്തിന്‌റെ ഉദ്ഘാടനം നെല്ലിമറ്റം എംബിഐടിഎസ് എഞ്ചിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.സോജൻ ലാൽ ഉദ്ഘാടനം ചെയ്തു.സ്കൂൽ പ്രിൻസിപ്പൽ റവ.ഡോ.ആൻറണി പുത്തൻകുളം അദ്ധ്യക്ഷത വഹിച്ചു.ഐഎസ്ആർഒ ശാസ്ത്രജ്ഞരായ കെ.ആർ.ബിബു,ജയേഷ് ജയൻ,മ്യൂസിയം ഇൻ ചാർജ് ഷിനാജ്,ടെക്നീഷ്യന്മായ ശ്രീരാജ്,അർജുൻ,അധ്യാപക പ്രതിനിധി ജോർജ് മാത്യു  തുടങ്ങിയവർ സംസാരിച്ചു.ബഹിരാകാശത്തെ ഗൃഹങ്ങളെയും ഉപഗ്രഹങ്ങളെയും മറ്റും അടുത്തറിയാൻ വിദ്യാര്‌ഥികൽക്കു പ്രദർശനത്തിലൂടെ കഴിഞ്ഞു.വിവിധ  സ്കൂളുകളിൽ നിന്നായി 5000ത്തോളം വിദ്യാർഥികൾ പങ്കെടുത്തു.

 ചിത്രം- മൂവാറ്റുപുഴ നിർമ്മല ഹയർസെക്കണ്ടറി സ്ക്കൂളിൽ നടന്ന ഐഎസ്ആർഒ പ്രദർശനം നെല്ലിമറ്റം എംബിഐടിഎസ് എഞ്ചിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.സോജൻ ലാൽ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!