മാലിന്യ വാഹിനിയായി പെരിയാര്‍ വാലി കനാല്‍; പകര്‍ച്ച വ്യാധി ഭീഷണിയില്‍ പ്രദേശവാസികള്‍.

മൂവാറ്റുപുഴ: മാലിന്യ വാഹിനിയായി പെരിയാര്‍ വാലി കനാലുകള്‍. പകര്‍ച്ച വ്യാധി ഭീഷണിയില്‍ പ്രദേശവാസികള്‍. വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം. വേനല്‍ കനത്തതോടെ വെള്ളം തുറന്ന് വിട്ട പെരിയാര്‍ വാലി കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യം പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കനാലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കനാലുകളില്‍ പ്ലാസ്റ്റ്ക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടാന്‍ തുടങ്ങിയത്. ഭൂതത്താന്‍ കെട്ട് ഡാമില്‍ നിന്നും തുറന്ന് വിടുന്ന വെള്ളം മെയിന്‍ കനാലുകളില്‍ നിറച്ചശേഷമാണ് ബ്രാഞ്ച് കനാലുകളിലേയ്ക്ക് തുറന്ന് വിടുന്നത്. ബ്രാഞ്ച് കനാലുകള്‍ പലസ്ഥലങ്ങളിലും അറ്റകുറ്റപ്പണികള്‍ പോലും തീര്‍ത്തിട്ടില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെയും, ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ കനാലുകളുടെ അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി പൂര്‍ത്തിയാക്കിയാണ് കനാലുകളില്‍ വെള്ളം തുറന്ന് വിടുന്നത്. എന്നാല്‍ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ പ്രദേശവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമെ അറവ് മാലിന്യങ്ങള്‍, ഹോട്ടലുകളില്‍ നിന്നും, ബേക്കറികളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങളാണ് ഇരുട്ടിന്റെ മറവില്‍ കനാലില്‍ നിക്ഷേപിക്കുന്നത്. വെള്ളം തുറന്ന് വിട്ടതോടെ ഇവയെല്ലം കനാലിന്റെ കലങ്ങുകളിലും, പാലങ്ങളുടെ തൂണുകളിലും തങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ്. ഇത് കനാലിന്റെ നീരൊഴുക്കിനെയും ബാധിക്കുകയാണ്. മാലിന്യം മൂലം ഏറെ ദുരിതമനുഭവിക്കുന്നത് കനാലിന്റെ തീരങ്ങളില്‍ താമസിക്കുന്നവരാണ്. കെട്ടികിടക്കുന്ന മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധവും, ചിഞ്ഞളിഞ്ഞ അറവ് മാലിന്യങ്ങള്‍ കാക്കകള്‍ കൊത്തി വലിച്ച് കിണറുകളിലും വീടിന് പരിസരങ്ങളിലും ഇടുന്നതും പതിവായിരിക്കുകയാണ്. പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിനാണ് കനാലുകളുടെ ചുമതല. ഇവരാണങ്കില്‍ ഇങ്ങോട് തിരിഞ്ഞ് നോക്കാറ് പോലുമില്ല. കനാലുകളില്‍ മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകാത്തതാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി കനാലുകള്‍ മാറാന്‍ പ്രധാന കാരണം. കൊറോണ അടക്കമുള്ള പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുമ്പോള്‍ മാലിന്യനിക്ഷേപത്തിനെതിരെ ആരോഗ്യ വിഭാഗവും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ചിത്രം- പെരിയാര്‍ വാലി മുളവൂര്‍ ബ്രാഞ്ച് കനാലിലെ മാലിന്യം നീക്കം ചെയ്യുന്നു….