നടുക്കര അഗ്രോ പ്രോസസ്സിംങ് കമ്പനിയുടെ പുതിയ ചെയർമാനായി ഈ കെ ശിവൻ ചുമതലയേറ്റു.

മഞ്ഞള്ളൂർ:നടുക്കര അഗ്രോ പ്രോസസ്സിംങ് കമ്പനിയുടെ പുതിയ ചെയർമാനായി ഈ കെ ശിവൻ ചുമതലയേറ്റു. പ്രകൃതിവിഭവങ്ങൾ,ഉയർന്ന നിലവാരമുള്ള
ഹോർട്ടികൾച്ചറൽ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ച്
പ്രകൃതിദത്തമായ രീതിയിൽ മൂല
വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സംരംഭമാണ് വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി.മുൻ കമ്പനി ചെയർമാൻ ബാബു പോൾ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം.സി പി ഐ ജില്ല അസി.സെക്രട്ടറിയും,കോതമംഗലം മണ്ഡലത്തിലെ പൊതുപ്രവർത്തനമേഖലയിലെ നിറ
സാന്നിധ്യവുമായിരുന്ന ഇ.കെ ശിവനാണ് പുതിയ ചെയർമാനായി ചുമതലയേത്.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വരുമാനം ഉറപ്പാക്കുവാനും, ആരോഗ്യപരവും പോഷകപരവുമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എല്ലാ സീസണുകളിലും ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും,അതുവഴി സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് ചെയർമാൻ വ്യക്തമാക്കി.ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ, ബ്ലോക്ക് മെമ്പർ ഹാരിസ്,
ബ്ലോക്ക് മെമ്പർ വിൽസൺ ഇല്ലിക്കൽ ,
സി.പി.ഐ കോതമംഗലം നിയോജമണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ , എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ് , വിവിധ ട്രേഡ് യൂണിയൻ
നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Back to top button
error: Content is protected !!