നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി.

വാഴക്കുളം : പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്‍റെ മഞ്ഞള്ളൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്‍റ് എന്‍.ജെ. ജോര്‍ജ് നമ്പ്യാപറമ്പില്‍ നിര്‍വ്വഹിച്ചു. മഞ്ഞള്ളൂര്‍ പിഎച്ച്സിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡംഗം ലിസി ജോണി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ. ജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. ഷബീബ്, എല്‍എച്ച്ഐ വിനു മോള്‍ ജോണ്‍, ജെപിഎച്ച്എന്‍സിഎസ് ജീവമ്മ, ജെഎച്ച്ഐ പി.കെ. വിന്‍സല, സ്റ്റാഫ് നഴ്സ് ഷാനിത, ആശവര്‍ക്കര്‍ റീത്ത രാജു എന്നിവര്‍ പങ്കെടുത്തു.