സിനിമാതാരം വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി:വധു കോതമംഗലം സ്വദേശിനി.

കോതമംഗലം : പ്രശസ്ത ചലച്ചിത്ര നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി.വധു കോതമംഗലംകാരി.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ അത്തിപ്പിള്ളിൽ എ ആർ വിനയയന്റെ മകൾ ഐശ്വര്യയാണ് വധു. എറണാകുളം നെടുങ്ങോരപറമ്പിൽ ഉണ്ണികൃഷ്ണൻ – ലീല ദമ്പതികളുടെ മകനാണ് വിഷ്ണു.ഇന്ന് രാവിലെ 10 30 ന് ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്ന വധൂവരൻമാരെ കല്യാണ മണ്ഡപത്തിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആനയിച്ചു.11 ന് മുഹൂർത്ത സമയം തീരുന്നതിനു മുമ്പ് തന്നെ വിഷ്ണു ഐശ്വര്യയുടെ കഴുത്തിൽ മിന്ന് കെട്ടിയതോടെ കട്ടപ്പനയിലെ ഹൃതിക് റോഷൻ കോതമംഗലത്തിൻ്റെ മരുമകനായി മാറി . ചടങ്ങിൽ നിരവധി സിനിമാതാരങ്ങൾ പങ്കെടുത്തു.
2003ൽ പുറത്തിറങ്ങിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് 2015ൽ നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് വിഷ്ണുവിന്റെ ഏറ്റവും പുതിയ റിലീസ്.