അയല്‍പക്കംകോതമംഗലം
മിൽവോക്കി അക്കാദമി വാർഷികം നടത്തി

കോതമംഗലം : പ്രമുഖ ഇന്റർനാഷണൽ ഇംഗ്ലീഷ് പഠന കേന്ദ്രമായ കോതമംഗലം മിൽവോക്കി അക്കാഡമി വാർഷികാഘോഷം ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. പത്മശ്രീ പുരസ്കാര ജേതാവ് എം .കെ കുഞ്ഞോൽ , സമാനതകളില്ലാത്ത പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തിയ ഫാ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ലഹരി വിമുക്ത ക്യാമ്പെയിനുകൾക്ക് നേതൃത്വം നൽകുന്ന പോലീസ് സബ് ഇൻസ്‌പെക്ടർ സി .പി ബഷീർ, ദീപിക ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ അവാർഡ് ജേതാവ് പീറ്റർ പൈലി പറയിടം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡയറക്ടർ സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് നീറമ്പുഴ, ഫാ.ജോസഫ് കുമരകത്തു കാലായിൽ, വാർഡ് കൗൺസിലർ പ്രസന്ന മുരളീധരൻ, ടി.വി സുനിൽ ലാൽ, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.