അയല്‍പക്കംപിറവം
തീവണ്ടിയിൽ ഓടിക്കയറാൻ ശ്രമിച്ച സ്ത്രീയെ അപകടത്തിൽ നിന്നും രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ.

പിറവം: കോട്ടയം-പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച അറുപതുകാരിക്ക് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.വി. അജിത്കുമാർ രക്ഷകനായി.എറണാകുളം–കൊല്ലം മെമു ട്രെയിനിലേക്കാണ് സ്ത്രീ ഓടിക്കയറാൻ ശ്രമിച്ചത്. മെമു പെട്ടെന്നു വേഗം കൈവരിക്കുന്നതിനാൽ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.പ്ലാറ്റ്ഫോമിലേക്ക് വീണുപോയയാളെ വാതിലിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന അജിത് കുമാർ വലിച്ചു കയറ്റുകയായിരുന്നു. കൊല്ലത്തേക്ക് പോകുകയായിരുന്നു യാത്രക്കാരിയെയാണ് അപകടത്തിൽ നിന്ന് രക്ഷിച്ചത്.തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അജിത് കുമാർ രണ്ട് മാസമായി കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലാണു ജോലി ചെയ്യുന്നത് .