നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
നഗരമധ്യത്തില്‍ ട്രാന്‍സ്ഫോര്‍മറിനു തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.

മൂവാറ്റുപുഴ: നഗരമധ്യത്തില്‍ ട്രാന്‍സ്ഫോര്‍മറിനു തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് നാലോടെ വള്ളക്കാലില്‍ ജംഗ്ഷനില്‍ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലെ ട്രാന്‍സ്ഫോര്‍മറിനാണ് തീപിടിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങളെത്തിയതാണ് തീയണച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടിരുന്നു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിച്ചാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് അധികൃതര്‍ പറഞ്ഞു.