അയല്പക്കംതൊടുപുഴ
ഗൃഹനാഥന് സൂര്യാതപമേറ്റു

കൂത്താട്ടുകുളം: കൃഷിയിടം നനയ്ക്കുന്നതിനിടെ ഗൃഹനാഥനു സൂര്യാതപമേറ്റു. പാലക്കുഴ വളായിക്കുന്ന് ഓലിക്കല്‍ ബാബുവിനാണ് ഇന്നലെ ഉച്ചയോടെ സൂര്യാതപമേറ്റത്. വീടിനു സമീപത്തെ കൃഷിത്തോട്ടം നനയ്ക്കുന്നതിനിടെ കഴുത്തിനു പുറകു വശത്തായി പൊള്ളുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.