മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ്ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം 2019

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ് ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം 2019 ന്റെ സമാപന സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജയില്‍ സൂപ്രണ്ട് സമീര്‍ എ. സ്വാഗതം പറഞ്ഞു. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ലക്ഷ്മി കെ. മത്സരങ്ങളില്‍ വിജയിച്ച അന്തേവാസികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ഷൈജു, ഇടുക്കി ജില്ലാ ജയില്‍ സൂപ്രണ്ട്, അന്‍സാര്‍ കെ. ബി., മൂവാറ്റുപുഴ ബി. എഡ്. കോളേജ് അധ്യാപകന്‍ അനീഷ് പി. ചിറയ്ക്കല്‍, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ. എ. ആന്റണി, സെക്രട്ടറി ബേബി ജോണ്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍, ഹരികുമാര്‍ വി. ജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉബൈദ് മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.

ചിത്രം- മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ് ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം 2019 ന്റെ സമാപന സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.ലക്ഷ്മി കെ, സിന്ധു ഷൈജു,ഉഷ ശശിധരന്‍, സമീര്‍ എ എന്നിവര്‍ സമീപം…………………