സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴയില്‍ 20 പദ്ധതികള്‍ക്ക് അംഗീകാരം ; എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: 2020-21 സംസ്ഥാന ബജറ്റിലേയ്ക്ക് മൂവാറ്റുപുഴ മണ്ഡലത്തില്‍ 20-പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമായതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മൂവാറ്റുപുഴ ടൗണ്‍ വികസനം, മുറിക്കല്ല് ബൈപാസ്, മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡ്, പാലക്കുഴ-ആരക്കുഴ കുടിവെള്ള പദ്ധതി, പൈങ്ങോട്ടൂര്‍ ഗ്രാമീണ കുടിവെള്ള പദ്ധതി അടക്കമുള്ളവയ്ക്ക് പുറമേയാണ് പുതുതായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 20-പ്രൊജക്ടുകള്‍ സമര്‍പ്പിച്ചതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ആവോലി-കാരിമറ്റം-രണ്ടാര്‍ റോഡ് ഒമ്പത് കോടി രൂപ, പൈങ്ങോട്ടൂര്‍-മുള്ളരിങ്ങാട് റോഡ് ഏഴ് കോടി രൂപ, മൂവാറ്റുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് പുതിയ മന്ദിരം അഞ്ച് കോടി രൂപ, മാറിക-കോഴിപ്പള്ളി റോഡ് അഞ്ച് കോടി രൂപ, തൊടുപുഴ-പിറവം റോഡ്(മാറിക-കരിമ്പന റോഡ്) നാല് കോടി രൂപ, പാലക്കുഴ-മൂങ്ങാംകുന്ന് റോഡ് മൂന്ന് കോടി രൂപ, തോട്ടക്കര-പണ്ടപ്പിള്ളി റോഡ് രണ്ട് കോടി രൂപ, അമ്പലംപടി-വീട്ടൂര്‍ റോഡ് പേഴയ്ക്കാപ്പിള്ളി ഭാഗം ഏഴ് കോടി രൂപ, വേങ്ങചുവട്-കല്ലൂര്‍ക്കാട് റോഡ് നാല് കോടി രൂപ, വാഴക്കുളം-അരീക്കുഴ-മൂവാറ്റുപുഴ റോഡ് ആറ് കോടി രൂപ, പണ്ടപ്പിള്ളി സി.എച്ച്.സിയ്ക്ക് പുതിയ മന്ദിരം നിര്‍മിക്കാന്‍ മൂന്ന് കോടി രൂപ, ശിവന്‍കുന്ന് ഗവ.വി.ച്ച്.എസ്.എസിന് പുതിയ മന്ദിരം നിര്‍മിക്കാന്‍ നാല് കോടി രൂപ, കുമാരമംഗലം-കല്ലൂര്‍ക്കാട് റോഡിന് അഞ്ച് കോടി രൂപ, സൗത്ത് മാറാടി ഗവ.യു.പി.സ്‌കൂളിന് പുതിയ മന്ദിരത്തിന് രണ്ട് കോടി രൂപ, വാഴക്കുളം- കോതമംഗലം റോഡിന് ഓമ്പത് കോടി രൂപ, പൊതുമരാമത്ത് സബ് ജഡിവിഷന് പുതിയ മന്ദിരം നിര്‍മിക്കാന്‍ മൂന്ന് കോടി രൂപ, വാളകം-മണ്ണൂര്‍ റോഡിന് മൂന്ന് കോടി രൂപ, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സാ ബ്ലോക്ക് നിര്‍മിക്കാന്‍ മൂന്ന് കോടി രൂപ, മൂവാറ്റുപുഴ വെസ്റ്റേണ്‍ ബൈപാസിന് ഒമ്പത് കോടി രൂപ, പോയാലി മല ടൂറിസത്തിന് മൂന്ന് കോടി രൂപ അടക്കമുള്ള 20-പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചത്. ഈ പദ്ധതികളുടെ മുന്‍ഗണനാകൃമമനുസരിച്ച് നടപ്പിലാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.    

Leave a Reply

Back to top button
error: Content is protected !!