ചരമം
മൂവാറ്റുപുഴ സ്വദേശി സൗദി അറേബ്യയില്‍വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു

മൂവാറ്റുപുഴ: വാഴപ്പിള്ളി ഇ.എം.എസ്. നഗറില്‍ കൂട്ടക്കല്ലില്‍ വീട്ടില്‍ പരേതരായ രാമന്‍റെയും ദേവകിയുടെയും മകന്‍ സുഭാഷ് (54) സൗദി അറേബ്യയില്‍വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ സിനി മടക്കത്താനം കാഞ്ഞിരത്തിങ്കല്‍ കുടുംബാഗം. (മേരിമാത ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മൂവാറ്റുപുഴ).
മക്കള്‍: അശ്വിന്‍ സുഭാഷ് (വിദ്യാര്‍ത്ഥി, കാനഡ), അഭിരാമി സുഭാഷ് (അവസാന വര്‍ഷ വിദ്യാര്‍ത്ഥി നങ്ങേലില്‍ ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജ്, കോതമംഗലം).
സഹോദരങ്ങള്‍: വിജയന്‍ (അടിമാലി), ഷണ്‍മുഖന്‍, വാസന്തി, ഷീല
സംസ്കാരം പിന്നീട്.