പണ്ടപ്പിള്ളി മുതല്‍ മണ്ണത്തൂര്‍ വരെയുള്ള റോഡ് നവീകരണത്തിന് നബാര്‍ഡില്‍ നിന്നും 10 കോടി രൂപയുടെ ഭരണാനുമതി

മൂവാറ്റുപുഴ: തൊടുപുഴ-രാമമംഗലം സി.സി റോഡിലെ പണ്ടപ്പിള്ളി മുതല്‍ മണ്ണത്തൂര്‍ വരെയുള്ള റോഡ് നവീകരണത്തിന് നബാര്‍ഡില്‍ നിന്നും 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ജില്ലയില്‍ രണ്ട് റോഡുകള്‍ക്കാണ് നബാര്‍ഡില്‍ നിന്നും ഫണ്ട് അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന തൊടുപുഴ-രാമമംഗലം സെന്റര്‍ ക്രോസ് റോഡിന്(സി.സി.റോഡ്) നബാര്‍ഡില്‍ നിന്നും എട്ട് കോടി രൂപയും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ രണ്ട് കോടിയും അടക്കം 10-കോടി രൂപയും, പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ പാണിയേലി-മൂവാറ്റുപുഴ റോഡിന് നബാര്‍ഡ് വിഹിതമായ നാല് കോടി രൂപയും, സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ ഒരു കോടിയും അടക്കം അഞ്ച് കോടിരൂപയുമാണ് നബാര്‍ഡില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പണ്ടപ്പിള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചാന്ത്യംകവല കടന്ന് പിറവം നിയോജക മണ്ഡലത്തിലെ എം.സി.റോഡിലൂടെ ആറൂര്‍  മണ്ണത്തൂര്‍ റോഡില്‍ അവസാനിക്കുന്ന 10-കിലോമീറ്റര്‍ വരുന്ന ഭാഗം ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിനാണ് 10-കോടി രൂപ അനുവദിച്ചിരിക്കുന്നത്. റോഡിന്റെ തൊടുപുഴ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന ഭാഗത്തെ നവീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സെന്റര്‍ ക്രോസ് റോഡ് എന്ന് അറിയപ്പെടുന്ന റോഡിന്റെ ബാക്കിയുള്ള 10 കിലോമീറ്റര്‍ നവീകരിക്കുന്നതിനാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്.  ചെന്നൈ തുറമുഖങ്ങളെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊല്ല വര്‍ഷം 1100-ല്‍ തിരുവിതാംകൂര്‍ രാജാവാണ് ഈ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചത്. തിരുവിതാംകൂറിന് കുറുകെ വരുന്നതിനാലാണ് സെന്റര്‍ ക്രോസ് റോഡ്(സി.സി.റോഡ്)പിന്നീട് രണ്ടുജില്ലകളെ ബന്ധിപ്പിക്കുന്ന രാമമംഗലം-തൊടുപുഴ റോഡായി മാറുകയായിരുന്നു. രാമമംഗലം, പാമ്പാക്കുട, മണ്ണത്തൂര്‍, പണ്ടപ്പിള്ളി, അരിക്കുഴ, മണക്കാട് വഴി തൊടുപുഴ വരെയുള്ള ഭാഗത്ത് 36 അടി വീതിയില്‍ സ്ഥലം ഏറ്റെടുത്ത് കല്ലിടുകയും ചെയ്തിരുന്നു. മൂവാറ്റുപുഴ മണ്ഡലത്തിലെ പണ്ടപ്പിള്ളി മുതല്‍ ചാന്ത്യംകവല വരെയുള്ള ഭാഗവും, പിറവം മണ്ഡലത്തിലെ ആറൂര്‍ മുതല്‍ മണ്ണത്തൂര്‍ വരെയുള്ള റോഡിന്റെ പുനരുദ്ധാരണത്തിനാണ് ഇപ്പോള്‍ 10-കോടി രൂപ അനുവദിച്ചിരിക്കുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ തൊടുപുഴ-എറണാകുളം ദൂരം 12-കിലോ മീറ്റര്‍ കുറയുകയും,  മൂവാറ്റുപുഴ, കോലഞ്ചേരി ടൗണുകളിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുകയും ചെയ്യും…..

Leave a Reply

Back to top button
error: Content is protected !!