നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍
പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജിന്റെ നേതൃത്വത്തിൽ വിവേക 2020 ടെക്നിക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചു.

പൈങ്ങോട്ടൂർ: ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ കമ്പ്യൂട്ടർ സയൻസ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ “വിവേക 2020” ടെക്നിക്കൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയുടെ ഗുണങ്ങളും ദോഷങ്ങളും അവതരിപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബോട് കൂടി ആരംഭിച്ച ഫെസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ലാലി കെ.ഉദ്ഘാടനം നിർവഹിച്ചു. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ എച്ച്. ഒ. ഡി. നിമിഷ മോഹൻ വിദ്യാർത്ഥികളുടെ സ്വപ്നസാക്ഷാത്കാരം എന്നാണ് ഫെസ്റ്റിനെ വിശേഷിപ്പിച്ച് സംസാരിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി പസ്സിൽ, ക്വിസ് എന്നീ മത്സരങ്ങളും,കോളേജ് വിദ്യാർഥികൾക്കായി ഓൺലൈൻ വീഡിയോഗ്രഫി മത്സരവും സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അനേകം വിദ്യാർത്ഥികൾ വിവേക 2020 ന്റെ ഭാഗമായി.