പൈങ്ങോട്ടൂര്‍ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം


പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനവും ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സെന്‍റ് ആന്‍റണീസ് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഡായി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ പറമ്പില്‍, വിന്‍സന്‍ ഇല്ലിക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ജാന്‍സി ഷാജി, പഞ്ചായത്തംഗങ്ങളായ എ.വി. സുരേഷ്, സാബു മത്തായി, നിസാര്‍ മുഹമ്മദ്, സ്റ്റെല്ല ബൈജു, ജോബി ജോസ്, സന്തോഷ് കുഞ്ഞന്‍, സിസി ജെയ്സണ്‍, കൊച്ചുത്രേസ്യ രാജന്‍, ക്രിസ്റ്റി ലീനസ്, വിമല രമണന്‍, ഐ.എസ്.ഒ കോ-ഓര്‍ഡിനേറ്റര്‍ അനുപമ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ: പൈങ്ങോട്ടൂര്‍ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിക്കുന്നു.

Leave a Reply

Back to top button
error: Content is protected !!