നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ അമ്പുകണ്ടം പാടശേഖരത്തില്‍ കൊയ്ത്തുത്സവം.

മൂവാറ്റുപുഴ: നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ അമ്പുകണ്ടം പാടശേഖരത്ത് കൊയ്ത്തുത്സവം. ആവോലി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലെ രണ്ടരയേക്കര്‍ വരുന്ന അമ്പുകണ്ടം പാടശേഖരത്തില്‍ ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നെല്‍കൃഷിയിറക്കിയത്. ആവോലി കൃഷി ഭവന്റെ സഹകരണത്തോടെ ആരംഭിച്ച നെല്‍കൃഷിയ്ക്ക് ശ്രേയസ് ഇനത്തില്‍പെട്ട നെല്‍വിത്താണ് കൃഷിയിറക്കിയത്. ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് കൃഷി പരിപാലിച്ച് പോന്നത്. 100- മേനി വിളഞ്ഞ നെല്‍കൃഷിയുടെ വിളവെടുപ്പിന് ജനപ്രതിനിധികളെത്തിയതോടെ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി മാറ്റുകയായിരുന്നു പ്രദേശവാസികള്‍. കൊയ്ത്തുത്സവം ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.കെ.ഉമ്മര്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബല്‍ക്കീസ് റഷീദ്, മെമ്പര്‍മാരായ എം.കെ.അജി, ഗീത ഭാസ്‌കര്‍, സുഹറ സിദ്ധീഖ്, കൃഷി ഓഫീസര്‍ ശ്രീല, ബാങ്ക് ഭരണസമിതി അംഗങ്ങളായ സീമ വാമനന്‍, ബിന്ദു ഷാജന്‍, പി.വി.രാജു, ജോസ് മാത്യു, പാടശേഖര സമിതി പ്രസിഡന്റ് ജയിന്‍ മാത്യു എന്നിവര്‍ സംമ്പന്ധിച്ചു.
ചിത്രം- അമ്പുകണ്ടം പാടശേഖരത്തില്‍ നടന്ന കൊയ്ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു……