അയല്‍പക്കംതൊടുപുഴ
നാകപ്പുഴ സെന്റ് മേരീസ് ഹൈസ്‌കൂള്‍ വാര്‍ഷീകവും ശതാബ്ദി ആഘോഷവും

മൂവാറ്റുപുഴ: നാകപ്പുഴ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ വാര്‍ഷീകവും ശതാബ്ദി ആഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക മേരികുട്ടി വി.ജെയ്ക്ക് യാത്രയയപ്പും നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജയിംസ് വരാരപ്പിള്ളി അധ്യക്ഷത വഹിച്ചു. റവ.ഡോ.ഫ്രാന്‍സിസ് കീരംപാറ മുഖ്യപ്രഭാഷണം നടത്തി. റവ.ഫാദര്‍ സ്റ്റാന്‍ലി യാത്രയയപ്പ് സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് ഷൈനി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെറീഷ് ജോസ്, സിസ്റ്റര്‍ മേരി ആന്‍സ്, കൊച്ചുത്രേസ്യ, ഡോ.ഷിജു പത്മനാഭന്‍, അജിതകുമാരി വി.കെ, പ്രദീപ് കുമാര്‍, ഫ്രാന്‍സിസ് മാത്യു, സിനോബി ജോസ്, മാസ്റ്റര്‍ രാഹുല്‍ രാജു എന്നിവര്‍ സംസാരിച്ചു.
ചിത്രം-നാകപ്പുഴ സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ വാര്‍ഷീക ആഘോഷം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു…..