ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണിന്റെ ഹ്രസ്വചിത്രം അക്ഷിതയുടെ പ്രദര്‍ശനം മൂവാറ്റുപുഴ വെട്ടുകാട്ടില്‍ തീയറ്ററില്‍ നടന്നു.

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം അക്ഷിതയുടെ പ്രദര്‍ശനം മൂവാറ്റുപുഴ വെട്ടുകാട്ടില്‍ തീയറ്ററില്‍ നടന്നു. വര്‍ത്തമാനകാലത്ത് അന്യമാകുന്ന ജീവിത നന്മകളും പ്രണയവുമാണ് സിനിമയില്‍ പ്രതി പാതിക്കുന്നത്. പുതുതലമുറയുടെ അധാര്‍മ്മിക ജീവിതവും മാതൃത്വത്തിന്റെ സ്‌നേഹവും കരുതലും ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. പൊക്ലായി ക്രിയേഷന്‍സിന്റെ ബാനറില്‍ വിനോദ് പോ ക്ലായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിനു പട്ടാട്ടും എഡിറ്റിംഗ് എ.ആര്‍ അഖിലും നിര്‍വഹിച്ചിരിക്കുന്നു. സംവിധായകന്‍ എന്‍.അരുണ്‍ പ്രൊഫ. പാര്‍വതി ചന്ദ്രന്‍ എന്നിവര്‍ കഥയും സംവിധായകന്‍ തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നു. പൂജിതാ മേനോന്‍, ജിതിന്‍ ജേക്, പ്രമോദ് മണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിനോദ് പോക്ലായിക്ക് എല്‍ദോ എബ്രഹാം എം എല്‍ എ ഉപഹാരം നല്‍കി. ചലച്ചിത്ര സംവിധായകരായ സോഹന്‍ സീനു ലാല്‍ എ ആര്‍ ബിനുരാജ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ചിത്രം- ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം അക്ഷിതയുടെ മൂവാറ്റുപുഴയില്‍ നടന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് നിര്‍മ്മാതാവ് വിനോദ് പോക്ലായിക്ക് എല്‍ദോ എബ്രഹാം എം എല്‍ എ ഉപഹാരം നല്‍കുന്നു….