ജനാധിപത്യ കേരള കോൺഗ്രസ് കെ എം ജോർജ് അനുസ്മരണം നടത്തി .


മുവാറ്റുപുഴ:-ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.എം ജോർജിന്റെ 43 മത്തെ ചരമവാർഷികം സമുചിതമായി ആചരിച്ചു. ഹോളിമാഗി ചർച്ച് സെമിത്തേരിയിൽ കെ എം ജോർജിന്റെ ശവകുടീരത്തിൽ പൃഷ്പാർച്ചന നടത്തിയ ശേഷം മുവാറ്റുപുഴ റബർമാർക്കറ്റിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി.അനുസ്മരണ സമ്മേളനം ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ.കെ സി ജോസഫ് ഉൽഘാടനം ചെയ്തു. പാർട്ടി ചെയർമാൻ ഫ്രാൻസീസ് ജോർജ് ആ മുഖ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ജോസ് വള്ളമറ്റം അദ്ധ്യക്ഷത വഹിച്ചു.കെ.എം ജോർജിന്റെ സമകാലിക്ൻ പി.ജെ ടോമി അനുസ്മരണ സന്ദേശം നടത്തി. വൈസ് ചെയർമാൻ ആൻറണി രാജു, ഡപ്യൂട്ടി ചെയർമാൻ പി.സി ജോസഫ്, ജനറൽ സെക്രട്ടറി എം.പി പോളി ജില്ലാ പ്രസിഡന്റ് ഷൈ സ ണ് പി മാങ്ങഴ, മാത്യു സ്റ്റീഫൻ, ജോർജ് അഗസ്റ്റ്യൻ, അഡ്വ ഫ്രാൻസീസ് തോമസ്, അഡ്വ.മാത്യൂസ് ജോർജ്, നിയോജക മണ്ഡലം പ്രസിഡൻറ് ജോളി ജോർജ് പൗലോസ് മുടക്കുംതല സന്തോഷ് ജേlർജ് പൗലോസ് ചാറ്റുകുളം, എം.കെ ബിജു, സി.പി ജോയി, കെ.എം ജോർജ് എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ കക്ഷകർക്കു വേണ്ടി ആത്മാർത്ഥമായി നിലകൊണ്ട നേതാവായിരുന്നു കെ.എം ജോർജെന്ന് നേതാക്കൾ അനുസ്മരിച്ചു.

Leave a Reply

Back to top button
error: Content is protected !!