നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
മൂവാറ്റുപുഴ പൂരം ഇന്ന്

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് ഇന്ന് മൂവാറ്റുപുഴ പൂരവും കുടമാറ്റവും നടക്കും. വൈകുന്നേരം നാലിന് ക്ഷേത്രത്തിനു സമീപം പ്രത്യേകം തയാറാക്കിയ മൈതാനിയിലാണ് പൂരവും കുടമാറ്റവും സംഘടിപ്പിച്ചിരിക്കുന്നത്. 51 ൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.