മൂവാറ്റുപുഴ പൂരവും,കുടമാറ്റവും വർണ്ണപകിട്ടേകി .

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് നടന്ന മൂവാറ്റുപുഴ പൂരവും കുടമാറ്റവും വർണ്ണാഭമായി.ആയിരക്കണക്കിന് ഭക്തന്മാർ പങ്കെടുത്ത മൂവാറ്റുപുഴപൂരവും കുടമാറ്റവും തിരുവുത്സവത്തിന് വർണ്ണ പകിട്ടേകി .അ‌ഞ്ചാം ദിവസമായ ഇന്ന് വെെകിട്ട് 4മണിക്ക് ക്ഷേത്രമെെതാനിയിൽ വിവിധ വർണ്ണകുടകളുടെ കുടമാറ്റവും മേളപ്പെരുമയുംകൊണ്ട് പൂരം ഭക്തലഹരിയിലായി.അഡ്വ.ഡീൻ കുര്യാക്കോസ് എം.പി പൂരത്തിന് തുടക്കം കുറിച്ച് ഭദ്ര ദീപം തെളിയിച്ചു.എൽദോ എബ്രാഹാം എം എൽ എ , നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ, മുൻ എം എൽ എ ജോസഫ് വാഴക്കൻ, വാർഡ് കൗൺസിലർ ബിന്ദു സുരേഷ് കുമാർ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി. ബി. കിഷോർ , സെക്രട്ടറി പി.ആർ. ഗോപാലകൃഷ്ണൻ നായർ , ദേവസ്വം മാനേജർ വേലായുധൻ നായർ, ട്രഷറർ പി. രഞ്ചിത് കല്ലൂർ, ബോർഡ് അംഗങ്ങളായ എൻ. ശ്രീദേവി, കെ.സി. സുനിൽകുമാർ, കെ.ബി. വിജയകുമാർ, പി.ജി. അനിൽകുമാർ , ഉത്സവ കമ്മറ്റി കൺവീനർ പി. കൃഷ്ണകുമാർ എന്നിവർ പൂരത്തിന് നേതൃത്വം നൽകി. ഗജകേസരി മലയാലപ്പുഴരാജൻ വെള്ളൂർക്കുന്നത്തപ്പന്റെ തിടമ്പ് ഏറ്റി. നാല് ഗജകേസിരികൾ അകമ്പടിയായി ഇരുവശവും നിരന്നതോപ്പോൾ പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ 51 കലാകാരന്മാർ അണി നിരന്ന പഞ്ചാരിമേളം മണിക്കൂറുകളോളം കൊട്ടികയറിയപ്പോൾ പൂരപ്രേമികൾ താളാത്മകമായി നൃത്തചുവടുകളോടെ ഇരുകെെകളും ഉയർത്തി താളപിടിച്ചു. രാത്രി ഭജനയും തുടർന്ന് പളളിവേട്ടയും നടന്നു . നാളെ രാവിലെ 7ന് ക്ഷേത്ര കടവിലേക്ക് ആറാട്ട് പുറപ്പാടും തുടർന്ന് ദേവന് ആറാട്ടു പൂജക്ക് ശേഷം തിരിച്ച് കൊടിമരച്ചോട്ടിൽ എത്തുന്നതോട് പറവയ്പും കൊടിയിറക്കവും നടക്കും.

Leave a Reply

Back to top button
error: Content is protected !!