മുൻ മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി എൻ സന്തോഷ് (51)നിര്യാതനായി.

മുവാറ്റുപുഴ:മുൻ മുനിസിപ്പൽ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയർമാനുമായിരുന്ന
പി എൻ സന്തോഷ് (51)നിര്യാതനായി.കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയാണ് മരണം.പരേതനായ പുള്ളോർകുടിയിൽ നീലകണ്ഠന്റേയും, പരേതയായ സുമതിനീലകണ്ഠൻ(പയ്യനയിൽ കുടുംബാംഗം) ന്റെയും മകനാണ് പി എൻ സന്തോഷ്. മുൻ എസ് എഫ് ഐ ഏരിയ സെക്രട്ടറി, ഡി വൈ എഫ് ഐ വില്ലേജ് പ്രസിഡന്റ്,സി പി എം ലോക്കൽ കമ്മറ്റി മെമ്പർ,മുനിസിപ്പൽ കൗൺസിലർ,
മുനിസിപ്പൽ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ,എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:ദീപ പി ( കാർഷിക സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോർ ) മക്കൾ:അഭിജിത്ത് (അപ്പു ) നിർമ്മല കോളേജ് ബി കോം വിദ്യാർത്ഥി ,ഹരിനന്ദന (പൊന്നു ) കോ – ഓപ്പറേറ്റീവ് പബ്ലിക്ക് സ്കൂൾ മുവാറ്റുപുഴ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് KSRTC ക്ക് സമീപമുള്ള വീട്ടുവളപ്പിൽ.സഹോദരങ്ങൾ
അനു (ഉണ്ണി )നില ഹോട്ടൽ മുവാറ്റുപുഴ ,മിനി ഷാജു ,പ്രിയ ബിജു (KSRTC സൊസൈറ്റി മുവാറ്റുപുഴ).